Connect with us

Kerala

കോതമംഗലം പള്ളി തര്‍ക്ക കേസ്: എറണാകുളം ജില്ലാ കലക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കോതമംഗലം പള്ളി തര്‍ക്ക കേസില്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വര്‍ഷമായിട്ടും നടപ്പാക്കാന്‍ തയാറാകാത്ത കലക്ടര്‍ ആ സ്ഥാനത്തിരിക്കാന്‍ അര്‍ഹനല്ലെന്ന് കോടതി പറഞ്ഞു. പള്ളി കൊവിഡ് സെന്റര്‍ ആയി പ്രഖ്യാപിച്ചത് ഉത്തരവ് നടപ്പാക്കാതിരിക്കാനാണോ എന്ന് സംശയമുണ്ട്. കോടതിയെ കബളിപ്പിക്കുന്ന കലക്ടര്‍ സ്വന്തം വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

കേസില്‍ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. പള്ളി ഏറ്റെടുത്ത് താക്കോല്‍ കൈമാറാന്‍ തയാറാണെന്ന് സംസ്ഥാന സര്‍ക്കാറും കേന്ദ്ര സേനയെ വിന്യസിക്കാന്‍ തയാറാണെന്ന് കേന്ദ്രവും കോടതിയെ അറിയിച്ചു.

Latest