Kerala
നിക്ഷേപ തട്ടിപ്പ്: ഖമറുദ്ദീന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു, പൂക്കോയ തങ്ങള്‍ ജില്ല വിട്ടതായി സൂചന

കാസര്‍കോട് | ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം സി ഖമറുദ്ദീന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കാസര്‍കോട് ജില്ലാ പോലീസ് മേധാവിയുടെ ഓഫീസില്‍ വച്ച് ഖമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഇന്നലെ കോടതി ഖമറുദ്ദീനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. നിക്ഷേപകരുടെ പണം ഏതെല്ലാം തരത്തിലാണ് വിനിയോഗിച്ചത്, സ്വകാര്യ സ്വത്ത് സമ്പാദനത്തിന്റെ വിശദ വിവരങ്ങള്‍, ബിനാമി ഇടപാടുകള്‍ തുടങ്ങിയ വിവരങ്ങളാണ് അന്വേഷണ സംഘം ഖമറുദ്ദീനില്‍ നിന്ന് തേടുന്നത്.
ഒളിവില്‍ പോയ കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ജില്ല വിട്ടതായി സൂചനയുണ്ട്. പൂക്കോയ തങ്ങള്‍ ഉടന്‍ കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
---- facebook comment plugin here -----