National
ബീഹാറില്‍ നേട്ടമുണ്ടാക്കി ഇടതു പാര്‍ട്ടികള്‍; 18 സീറ്റുകളിൽ മുന്നിൽ

പാറ്റ്ന | ബിഹാറില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ നേട്ടമുണ്ടാക്കി ഇടതുപാര്‍ട്ടികള്‍. മഹാസഖ്യത്തിനൊപ്പം മത്സരിച്ച ഇടതുപാര്‍ട്ടികള്‍ 18 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 14 സീറ്റുകളില്‍ സിപിഐ-എംഎല്ലും മൂന്ന് സീറ്റില്‍ വീതം സിപിഐയും സിപിഎമ്മുമാണ് ലീഡ് ചെയ്യുന്നത്. മഞ്ചി മണ്ഡലത്തില്‍ സിപിഐ എം സ്ഥാനാര്‍ഥിക്ക് വ്യക്തമായ ലീഡുണ്ട്.
സിപിഐ എം സ്ഥാനാര്‍ഥികളായി ബിഭുതിപൂരില്‍ നിന്ന് അജയ്കുമാര്‍, മതിഹാനിയില്‍ നിന്ന് രാജേന്ദ്രപ്രസാദ് സിംഗ്, പിപ്രയില്‍ നിന്ന് രാജ്മംഗല്‍ പ്രസാദ് മാജിയില്‍ നിന്ന് സത്യേന്ദ്ര യാദവ് എന്നിവരാണ് മത്സരിക്കുന്നത്.
---- facebook comment plugin here -----