Covid19
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85.5 ലക്ഷം കവിഞ്ഞു

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 85,53,657 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 490 പേര്‍ പുതുതായി മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
79 ലക്ഷത്തി 17,373 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി. ഒരു ലക്ഷത്തി 26,611 പേരാണ് മരിച്ചതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തുടര്‍ച്ചയായ 11-ാം ദിവസവും ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ആറ് ലക്ഷത്തില്‍ താഴെയാണ്.
48,405 പേര്‍ കൂടി ആശുപത്രി വിട്ടതോടെ രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 92.56 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 1.48 ആണ് മരണനിരക്ക്.
---- facebook comment plugin here -----