Connect with us

Gulf

പ്രവാസി പരിരക്ഷക്ക് സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തണം: എം കെ രാഘവന്‍ എം പി

Published

|

Last Updated

റിയാദ് | പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്തണമെന്ന് എം കെ രാഘവന്‍ എം.പി. ന്യൂ നോര്‍മല്‍ യുവത്വം മാരികള്‍ക്ക് ലോക്കിടും എന്ന പ്രമേയത്തില്‍ നടക്കുന്ന ആർ എസ് സി യൂനിറ്റ് സമ്മേളനത്തിന്റെ ഭാഗമായി റിയാദ് സിറ്റി സെന്‍ട്രല്‍ സംഘടിപ്പിച്ച ചര്‍ച്ചാ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രവാസികള്‍ നിരവധി പ്രതിസന്ധികളിലൂടെയാണ് ജീവിച്ചു വരുന്നത്. അതിജീവിക്കാനുള്ള മനസ് വളര്‍ത്തിയെടുക്കണം. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് വളരെ വലുതാണ്. അവരുടെ പ്രതിസന്ധികളില്‍ സര്‍ക്കാര്‍ കൂട്ടിനുണ്ടാകണം. സ്വദേശിവത്കരണം കൂടി വരുന്ന ഈ സാഹചര്യത്തില്‍ പോലും വിമാന കമ്പനികള്‍ വമ്പിച്ച തുകയാണ് ഈടാക്കുന്നത്. തിരികെ വരുന്ന പ്രവാസികള്‍ക്കായി സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും മാനുഷികമായ പരിഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗള്‍ഫ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് അഹ്മദ്ഷെറിന്‍ വിഷയാവതരണം നടത്തി. കവി ഡോ: സി രാവുണ്ണി, മാധ്യമ പ്രവര്‍ത്തകന്‍ രാജേഷ് എരുമേലി, സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍, എന്‍.ആര്‍.കെ ചെയര്‍മാന്‍ അഷ്റഫ് വടക്കെവിള, നവോദയ കേന്ദ്ര ട്രഷറര്‍ സുധീര്‍ കുമ്മിള്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സെന്‍ട്രല്‍ ചെയര്‍മാന്‍ ജമാല്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അമീന്‍ ഓച്ചിറ സ്വാഗതവും കലാലയം കണ്‍വീനര്‍ നൗഷാദ് സഖാഫി നന്ദിയും പറഞ്ഞു.

Latest