Connect with us

Covid19

രാജ്യത്ത് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത് 50,356 പേര്‍ക്ക്; 577 മരണം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് 50,356 പുതിയ കൊവിഡ് കേസുകള്‍. 24 മണിക്കൂറിനിടെ 577 മരണങ്ങളും സ്ഥിരീകരിച്ചു. കഴിഞ്ഞാഴ്ചയില്‍ 48,000 കൊവിഡ് കേസുകളാണ് ശരാശരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ആകെ 84,62,080 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. നിലവില്‍ 5,16,632 പേര്‍ ചികിത്സയിലുണ്ട്. രോഗമുക്തി നേടുന്നവരുടെ എണ്ണം 78 ലക്ഷം കവിഞ്ഞിട്ടുണ്ട്. 92.4 ആണ് രോഗം ഭേദമായവരുടെ ശതമാനം. 1,25,562 പേര്‍ മരിച്ചു. ഡല്‍ഹിയിലാണ് ഏറ്റവും കൂടുതല്‍ പുതിയ പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

---- facebook comment plugin here -----

Latest