Connect with us

Covid19

ലോകത്ത് പുതുതായി കൊവിഡ് ബാധിതരായത് അഞ്ചു ലക്ഷത്തിലേറെ പേര്‍

Published

|

Last Updated

വാഷിങ്ടണ്‍ | ലോകത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിതരായത് അഞ്ചു ലക്ഷത്തിലേറെ പേര്‍. 5,00,788 പേരാണ് പുതുതായി കൊവിഡ് പോസിറ്റിവായത്. 7,342 പേര്‍ മരിച്ചു. 5,026,3,121 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 12,56,351 പേരുടെ ജീവന്‍ മഹാമാരി കവര്‍ന്നു. 3,55,47,980 പേര്‍ രോഗത്തില്‍ നിന്ന് മോചനം നേടി. 1,34,58,790 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 1,01,82,818 പേരാണ് ഇതുവരെ രോഗത്തിന്റെ പിടിയിലായത്. 2,43,257 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 85,07,203 ആണ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. 1,26,162 പേര്‍ മരണത്തിനു കീഴടങ്ങി. ബ്രസീലില്‍ 56,53,561 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 1,62,286 പേര്‍ക്ക് ജീവന്‍ നഷ്ടമായി. റഷ്യ, ഫ്രാന്‍സ്, സ്‌പെയിന്‍, അര്‍ജന്റീന, ബ്രിട്ടന്‍, കൊളംബിയ, മെക്‌സിക്കോ എന്നിവിടങ്ങളിലെല്ലാം സ്ഥിതി രൂക്ഷമാണ്.

Latest