Connect with us

Socialist

'അമേരിക്ക എന്ന ആശയത്തെ അമേരിക്കക്കാര്‍ സംരക്ഷിക്കുമ്പോള്‍ നാം സര്‍വഗുണവും തികഞ്ഞയാളെ കാത്തിരിക്കുന്നു'

Published

|

Last Updated

അമേരിക്ക എന്ന ആശയത്തിന്റെ തിരികെടാതെ നോക്കാന്‍ ബഹുസ്വരസമൂഹവും മാധ്യമങ്ങളും എപ്പോഴും പ്രതിജ്ഞാബദ്ധമായതിന്റെ ഫലം കൂടിയാണ് ജോ ബൈഡന്റെ പ്രസിഡന്‍ഷ്യല്‍ വിജയമെന്ന് നിരീക്ഷണം. വ്യക്തികേന്ദ്രീകൃത അജന്‍ഡയിലേക്കും ഭക്തിയിലേക്കും വഴുതിവീഴാതിരിക്കാനും ജനാധിപത്യത്തിന്റെ നെടുംതൂണുകള്‍ തകരാതിരിക്കാനും അവര്‍ അതിയായ ജാഗ്രത കാണിച്ചു. ഇന്ത്യയിലെ പോലെ മാധ്യമങ്ങള്‍ ഒരിക്കലും മുട്ടില്‍ ഇഴഞ്ഞില്ലെന്നും പറയുന്നു എഴുത്തുകാരി സുധ മേനോന്‍.

അമേരിക്കയിലെ പോലെ ശക്തവും സ്വതന്ത്രവുമായ ഭരണഘടനാ സ്ഥാപനങ്ങളോ മാധ്യമങ്ങളോ പൊതുസമൂഹമോ ഇന്ത്യയില്‍ ഇന്നില്ല. നിശബ്ദതയാണ് മുഖമുദ്ര.

കാടുവെട്ടി വഴി തെളിക്കേണ്ടതും മുന്നില്‍ ഇരുട്ട് നിറയുമ്പോള്‍ മെഴുകുതിരി കത്തിച്ച് വീണ്ടും വഴി കണ്ടുപിടിക്കേണ്ടതും പൗരന്മാരും രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും പൊതുസമൂഹവും ഒന്നിച്ചുനിന്നുകൊണ്ടാണെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിന്റെ പൂര്‍ണരൂപം:

 

Latest