ബീഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍

Posted on: November 7, 2020 7:29 pm | Last updated: November 8, 2020 at 7:40 am

പട്ന | ബിഹാറില്‍ മഹാസഖ്യം അധികാരത്തിലേറുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍. മഹാസഖ്യം 120 സീറ്റുകളും എന്‍ഡിഎ-116 സീറ്റുകളും എല്‍ജെപി 1 സീറ്റും മറ്റ് പാര്‍ട്ടികള്‍ 6 സീറ്റുകള്‍ വീതവും നേടുമെന്ന് ടൈംസ് നൗ- സീ വോട്ടര്‍ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

റിപ്പബ്ലിക് ടിവി- ജന്‍ കി ബാത്ത് സര്‍വേയിലും മഹാസഖ്യത്തിനാണ് വിജയം പ്രവചിക്കുന്നത്. മഹാസഖ്യം 118-138 സീറ്റുകള്‍ നേടുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. എന്‍ഡിഎ 91-117 സീറ്റുകളും, എല്‍ജെഡി 5-8 സീറ്റുകള്‍ വരെയും നേടുമെന്നാണ് റിപ്പബ്ലിക് സര്‍വേ പ്രവചിക്കുന്നത്.

എബിപി-സീ വോട്ടര്‍ സര്‍വേ പ്രകാരം മഹാസഖ്യം 131 സീറ്റുകളും എന്‍ഡിഎ 128 സീറ്റുകളും നേടും. ജെഡിയുവിന് 38-46 സീറ്റുകള്‍ വരെയാവും നേടാനാവുക. ബിജെപി 66-74, വിഐപി 0-4, എച്ച്എഎം 0-4, ആര്‍ജെഡി 81- 89 സീറ്റുകള്‍, കോണ്‍ഗ്രസ് 21-19, ഇടതുപാര്‍ട്ടികള്‍ 6-13 സീറ്റുകള്‍ വരെ നേടുമെന്നും എബിപി സര്‍വേ വ്യക്തമാക്കുന്നു.

ബീഹാറില്‍ ഇന്ന് മൂന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പുറത്തുവന്നത്.