Connect with us

Health

ഇങ്ങനെ ജീവിച്ചാൽ കാന്‍സര്‍ വരാനുള്ള സാധ്യത കുറയും

Published

|

Last Updated

1. പുകവലി ഒഴിവാക്കുക, പുകയില ഉപയോഗം നിര്‍ത്തുക

അര്‍ബുദത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് പുകവലി. ശ്വാസകോശം, വായ, പാന്‍ക്രിയാസ്, വൃക്ക, ഗര്‍ഭാശയ മുഖം, ശ്വാസനാളം തുടങ്ങിയയിടങ്ങളില്‍ അര്‍ബുദം വരാന്‍ പുകവലി, പുകയില ഉപയോഗം എന്നിവയിലൂടെ സാധ്യതയുണ്ട്.

2. ആരോഗ്യകരമായ ആഹാരക്രമം

കഴിവിന്റെ പരമാവധി വീട്ടില്‍ പാകം ചെയ്ത ഭക്ഷണം കഴിക്കുക. പഴം, പച്ചക്കറി, ധാന്യം, വിത്ത് തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. സംസ്‌കരിച്ചതും പാക്കിലാക്കിയതും വളരെയധികം വറുത്തതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക,

3. ശാരീരികമായി സക്രിയമാകുക, പതിവായി വ്യായാമം ചെയ്യുക

മുതിര്‍ന്നവര്‍ ആഴ്ചയില്‍ 150 മിനുട്ട് മിതമായ വ്യായാമമോ 90 മിനുട്ട് തീവ്രമായ വ്യായാമമോ നടത്തണം. ദിവസം 30 മിനുട്ടെങ്കിലും വ്യായാമത്തിന് ശ്രദ്ധിക്കുക.

4. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നത് ഒഴിവാക്കുക

രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയുള്ള വേയിലേല്‍ക്കല്‍ ഒഴിവാക്കുക. ഇത് ത്വക്ക് അര്‍ബുദം വരാതിരിക്കാനുള്ള പോംവഴിയാണ്.

5. ഇടക്കിടെ മെഡിക്കല്‍ പരിശോധന നടത്തുക