Connect with us

National

ഇന്ദിരാ ഗാന്ധിയുമായി ഉദ്ദവിനെ താരതമ്യം ചെയ്യുന്നത് പാര്‍ട്ടിക്ക് അഭിമാനം: ശിവസേന

Published

|

Last Updated

മുംബൈ | റിപ്പബ്ലിക് ടി വി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് വിഷയത്തില്‍ ബി ജെ പി നടത്തിയ പ്രതികരണങ്ങളെ പരിഹസിച്ച് ശിവസേന മുഖപത്രം സാംന. തിരഞ്ഞെടുപ്പില്‍ ട്രംപിനേറ്റ തോല്‍വി പോലെയാണ് അര്‍ണബിന്റെ അറസ്റ്റ്. തോല്‍വിക്ക് ശേഷവും ട്രംപിനെപോലെ, വ്യാജവാര്‍ത്തകള്‍ ബി ജെ പിക്കാര്‍ പ്രചരിപ്പിക്കുന്നു. വോട്ടുകള്‍ എണ്ണരുതെന്ന് ട്രംപ് പറയുന്നു, അതിനെതിരെ കോടതിയില്‍ പോകുമെന്ന് പറയുന്നു. ആത്മഹത്യപ്രേരണ കേസിലെ പ്രതിക്കായി മഹാരാഷ്ട്രയിലെ ബി ജെ പി നേതാക്കള്‍ പ്രതിഷേധം നടത്തുന്നത് കാണുമ്പോള്‍ ഇതാണ് ഓര്‍മവരുന്നത്. ഉദ്ദവ് താക്കറെയെയും ഇന്ദിരഗാന്ധിയേയും ഉപമിച്ച് പോസ്റ്ററുകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ബി ജെ പിയുടെ സമനില തെറ്റിയെന്ന് വേണം കണക്കാക്കാന്‍. തികഞ്ഞ അജ്ഞതയാണിത്. ഇന്ദിരാ ഗാന്ധിയുമായി ഉദ്ദവിനെ താരതമ്യം ചെയ്യുന്നത് പാര്‍ട്ടിക്ക് അഭിമാനമാണെന്നും സാംന പറയുന്നു.

കഴിഞ്ഞ ദിവസമാണ് ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ആറ് മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

---- facebook comment plugin here -----

Latest