Connect with us

Oddnews

ഒരു ദിവസം മുഴുവന്‍ കത്തുന്ന മാന്ത്രിക വിളക്കുമായി മണ്‍പാത്ര നിര്‍മാണക്കാരന്‍

Published

|

Last Updated

റായ്പൂര്‍ | ദീപാവലിക്ക് പ്രത്യേകമായി ഒരു ദിവസം മുഴുവന്‍ കത്തുന്ന വിളക്ക് നിര്‍മിച്ച് ഛത്തീസ്ഗഢിലെ മണ്‍പാത്ര നിര്‍മാണക്കാരന്‍. ബസ്താര്‍ ജില്ലയിലെ കൊണ്ടഗാവ് ഗ്രാമത്തില്‍ ജീവിക്കുന്ന അശോക് ചക്രധാരി എന്നയാളാണ് ഈ വിളക്ക് നിര്‍മിച്ചത്. ഇക്കാര്യം പുറംലോകം അറിഞ്ഞതോടെ നിരവധി ഓര്‍ഡറുകളാണ് ചക്രധാരിക്ക് ലഭിച്ചത്.

24 മുതല്‍ 40 വരെ മണിക്കൂര്‍ കത്തുന്ന വിളക്ക് ആണ് ഇദ്ദേഹം നിര്‍മിച്ചത്. വിളക്കിലെ എണ്ണ സ്വയമേവ ഒഴുകും. കുംഭത്തിന്റെ രൂപത്തിലുള്ള സ്ഥലത്താണ് എണ്ണ സംഭരിക്കുക. റിസര്‍വോയറിനെ താങ്ങാന്‍ ട്യൂബ് പോലുള്ള നിര്‍മിതിയുണ്ട്.

യൂട്യൂബില്‍ നിന്നാണ് ഈ വിളക്കിന്റെ ആശയം തനിക്ക് ലഭിച്ചതെന്ന് പറയുന്നു 62കാരനായ ചക്രധാരി. പാത്രനിര്‍മാണത്തില്‍ എന്നും പുതിയ ആശയങ്ങള്‍ക്ക് വേണ്ടി താന്‍ അന്വേഷിക്കാറുണ്ട്. അങ്ങനെയാണ് ഈ ദീപാവലിക്ക് വേണ്ടി പ്രത്യേകം വിളക്ക് നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest