Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണം: പി സി ജോര്‍ജ് സുപ്രീം കോടതിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഹൈക്കോടതി ഹരജി തള്ളിയതിന് പിന്നാലെ സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി പി സി ജോര്‍ജ് എം എല്‍ എ സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാനത്തെ കോവിഡ് 19 സാഹചര്യം രൂക്ഷമായ സഹാചര്യം ചൂണ്ടിക്കാട്ടിയാണ് ഹരജി. കേരളത്തില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പു നടത്തുന്നത് ഭരണഘടനയുടെ 21-ാം അനുച്ഛേദത്തിന്റെ ലംഘനം ആണെന്നും പി സി ജോര്‍ജ് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറയുന്നു.

ഇതേകാര്യം ആവശ്യപ്പെട്ടുള്ള ജോര്‍ജിന്റെ ഹരജി കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി തള്ളിയത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് സംസ്ഥാന തിരഞ്ഞടുപ്പ് കമ്മീഷന് തിരഞ്ഞെടുപ്പ് പ്രക്രിയയുമായി മുന്നോട്ടുപോകാം എന്നും ഹൈക്കോടതി വിലയിരുത്തിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റേയും പോലീസിന്റേയുമെല്ലാം അഭിപ്രായം കേട്ട ശേഷമായിരുന്നു ഹൈക്കോടതി ഉത്തരവ്.

 

 

Latest