Connect with us

Kerala

ലാവ്‌ലിന്‍ ഹരജികള്‍ ഡിസംബര്‍ മൂന്നിന് സുപ്രീം കോടതി പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി |  നിരന്തരമായി മാറ്റിവെക്കപ്പെട്ട ലാവലിന്‍ കേസുകളുമായി ബന്ധപ്പെട്ട ഹരജികള്‍ ഡിസംബര്‍ മൂന്നിന് പരിഗണിക്കുമെന്ന് സുപ്രീം കോടതി. ലാവലിനുമായി ബന്ധപ്പെട്ട് സി ബി ഐ നല്‍കിയ ഹരജിയും കേസില്‍ നിന്ന് കുറ്റവിമുക്തരാക്കണമെന്ന്ആവശ്യപ്പെട്ടുള്ള മൂന്ന് ഹരജികളുമാണ് പരിഗണിക്കുക.

കഴിഞ്ഞ ദിവസത്തെ കോടതി നടപടികളുടെ ഭാഗമായി ശനിയാഴ്ച പുറത്തിറങ്ങിയ ഉത്തരവിലാണ് ഡിസംബര്‍ മൂന്നിന് കേസിലെ മുഴുവന്‍ ഹരജികളും പരിഗണിക്കുമെന്ന് ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.കേസ് പല തവണ മാറ്റിവെക്കപ്പെട്ടത് സി ബി ഐ അസൗകര്യം അറിയിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു. ഇത് കോടതിയുടെ ഉത്തരവില്‍ പറയുന്നു. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് കഴിഞ്ഞ ദിവസം സി ബി ഐ അറിയിച്ചിരുന്നു. സി ബി ഐ ഉദ്ദേശിച്ചതിനേക്കാള്‍ കൂടുതല്‍ സമയമാണ് ഡിസംബര്‍ മൂന്നിലേക്ക് കേസ് പരിഗണിക്കുന്നത് മാറ്റിയതിലൂടെ ലഭിച്ചിരിക്കുന്നത്.

 

 

Latest