Connect with us

National

ദീപാവലി: കര്‍ണാടകയും പടക്കം നിരോധിച്ചു

Published

|

Last Updated

ബംഗളൂരു | ദീപാവലി ആഘോഷത്തോടനുബന്ധിച്ച് കര്‍ണാടകയില്‍ പടക്കം പൊട്ടിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിരോധനം ഏര്‍പെടുത്തി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്ന് മുഖ്യമന്ത്രി ബിഎസ് യദിയൂരപ്പ പറഞ്ഞു. നേരത്തെ ഡല്‍ഹി, ഒഡീഷ, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും പടക്കം നിരോധിച്ചിരുന്നു.

പടക്കം പൊടിക്കുന്നതിലൂടെ അന്തരീക്ഷ മലിനികരണം ഉണ്ടാകുന്നത് സംബന്ധിച്ച് 18 സംസ്ഥാനങ്ങളില്‍ നിന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വിശദീകരണം തേടിയിരുന്നു. കൊവിഡ് മരണ നിരക്ക് വര്‍ധിക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് അന്തരീക്ഷ മലിനീകരണമാണെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആന്ധ്രാപ്രദേശ്, അസം, ബീഹാര്‍, ചണ്ഡിഗഡ്, ഛത്തീസ്ഗഡ ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, മേഘാലയ, നാഗാലാന്‍ഡ്, തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് ഹരിത ട്രിബ്യൂണല്‍ നോട്ടീസ് നല്‍കിയത്.