തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍ പട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും

Posted on: November 6, 2020 7:53 am | Last updated: November 6, 2020 at 11:12 am

തിരുവനന്തപുരം |  തദ്ദേശതിരഞ്ഞെടുപ്പിനുള്ള പുതുക്കിയ അന്തിമ വോട്ടര്‍പട്ടിക അടുത്ത ചൊവ്വാഴ്ച പ്രസിദ്ധീകരിക്കും. നേരത്തെ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പ്പട്ടിക സംബന്ധിച്ച രാഷ്ട്രീയപാര്‍ട്ടികള്‍ ഉള്‍പ്പടെ പരാതി ഉന്നയിച്ച സാഹചര്യത്തിലാണ് വീണ്ടും പേര് ചേര്‍ക്കാന്‍ അവസരം നല്‍കിയത്. പുതിയ പേരുകള്‍ ഉള്‍പ്പെടുത്തിയാണ് പട്ടിക വീണ്ടും പ്രസിദ്ധീകരിക്കുന്നത്. ഇനി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടാകില്ല.

കൊവിഡ് രോഗികള്‍ക്ക് തപാല്‍ വോട്ട് സൗകര്യം ഉള്‍പ്പടെ ഏര്‍പ്പെടുത്തി. വോട്ടെടുപ്പിന് അടുത്തുള്ള ദിവസങ്ങളില്‍ രോഗം വരുന്നവര്‍ക്ക് പിപിഇ കിറ്റ് നല്‍കി വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് നീക്കം. .രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് അടുത്ത മാസം പകുതിയോടെ പൂര്‍ത്തിയാകുമെന്നാണ് സൂചന. അടുത്ത ബുധനാഴ്ച മുതല്‍ തദ്ദേശസ്ഥാപനങ്ങളില്‍ അഡിമിനിസ്‌ട്രേറ്റീവ് ഭരണം വരും.