Connect with us

National

അത്യപൂര്‍വ കറുത്ത കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്തി ഫോട്ടോഗ്രാഫര്‍

Published

|

Last Updated

ഭുവനേശ്വര്‍ | ഒഡീഷയിലെ അത്യപൂര്‍വ കറുത്ത കടുവയുടെ ചിത്രങ്ങള്‍ പകര്‍ത്തി അമച്വര്‍ ഫോട്ടോഗ്രാഫര്‍. നന്ദന്‍കാനന്‍ വന്യമൃഗ സംരക്ഷണ കേന്ദ്രത്തില്‍ വെച്ച് കഴിഞ്ഞ വര്‍ഷമാണ് സൗമന്‍ ബാജ്പയിയുടെ ക്യാമറയില്‍ കറുത്ത കടുവയുടെ ചിത്രങ്ങള്‍ പതിഞ്ഞത്. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവയാണിത്.

റോയല്‍ ബംഗാള്‍ കടുവയേക്കാള്‍ കറുത്ത വരകള്‍ കൂടുതല്‍ ദൃശ്യമാണ് ഇവയുടെ ദേഹത്ത്. ഇത്തരം കടുവകള്‍ ഒഡീഷയില്‍ മാത്രമാണ് കാണപ്പെടുന്നത്. ഇന്ന് ഏതാനും കറുത്ത കടുവകള്‍ മാത്രമാണ് ഒഡീഷയിലുള്ളത്.

പശ്ചിമ ബംഗാളിലെ പന്‍സ്‌കുര സ്വദേശിയായ ബജ്പയി പക്ഷിനിരീക്ഷണത്തിനാണ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ നന്ദന്‍കാനനിലെത്തിയത്. മരങ്ങള്‍ക്കിടയില്‍ പക്ഷികളെയും കുരങ്ങുകളെയും നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് കറുത്ത കടുവയെ കണ്ടത്. കടുവയാണ് മുന്നിലുള്ളതെന്ന് തിരിച്ചറിയാന്‍ പോലും സമയമെടുത്തു. എന്നാല്‍, സമയം കളയാതെ ഡിജിറ്റല്‍ ക്യാമറയെടുത്ത് ചിത്രമെടുത്തു.

Latest