Connect with us

Kerala

തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടത്തും; തിയതികളില്‍ തീരുമാനം ഉടന്‍

Published

|

Last Updated

തിരുവനന്തപുരം |  തദ്ദേശ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി തന്നെ നടത്താന്‍ തീരുമാനം. ഒന്നിടവിട്ട ജില്ലകളില്‍ രണ്ട് ഘട്ടമായി നടത്താനാണ് ഇപ്പോള്‍ ആലോചന നടക്കുന്നത്. കഴിഞ്ഞ തവണ രണ്ട് ഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പെങ്കിലും ഇത്തവണ ഒരു ഘട്ടമായി നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആലോചിച്ചിരുന്നുവെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് വോട്ടെടുപ്പ് നടത്താന്‍ കൂടുതല്‍ അംഗബലം വേണ്ടിവരുമെന്ന് പോലീസ് അറിയിച്ചതിനെത്തുടര്‍ന്നാണ് രണ്ട് ഘട്ടത്തിലാക്കാം എന്ന് തീരുമാനമായത്.

അതേ സമയം തിയതി ഇന്നോ നാളയോ പ്രഖ്യാപിക്കും. ചര്‍ച്ചകള്‍ എല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്‍ പൂര്‍ത്തിയാക്കിയതോടെ ഉടന്‍ വിജ്ഞാപനം പുറത്തിറക്കാണ് തീരുമാനം. തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത ബുധനാഴ്ചയാണ് അവസാനിക്കുന്നത്.

ഡിസംബര്‍ 15ന് മുന്‍പ് തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ പൂര്‍ത്തിയാക്കി പുതിയ ഭരണസമിതികള്‍ നിലവില്‍ വരും. ഇതനുസരിച്ചാവും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക.

പ്രചാരണത്തിലും വോട്ടെടുപ്പിലും പാലിക്കേണ്ട പ്രോട്ടോക്കോള്‍ ഇതിനകം കമ്മീഷന്‍ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതര്‍ക്ക് തപാല്‍ വോട്ടിന് അനുവദിക്കും. വോട്ടെടുപ്പിന് തലേദിവസം രോഗം വരുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കും.

Latest