Connect with us

Kerala

മഹസറില്‍ ബിനീഷ് കോടിയേരിയുടെ ഭാര്യ ഒപ്പിട്ടില്ല; ഇ ഡി സംഘം ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം | പരിശോധനക്കായി എത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ തുടരുന്നു. ഇന്നലെയാണ് ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രിയോടെ അവസാനിച്ചെങ്കിലും മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ തുടരുന്നത്.

അനൂപ് മുഹമ്മദിന്റെ ഡെബിറ്റ് കാര്‍ഡ് അടക്കം കണ്ടെത്തിയ വസ്തുക്കള്‍ ഇ ഡി കൊണ്ട് വന്ന് വച്ചതെന്ന് ആരോപിച്ചാണ് മഹസറില്‍ ഒപ്പിടാത്തത്. അഭിഭാഷകനെ വീടിന് അകത്ത് കടക്കാനും ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. അതേസമയം ബിനീഷ് കോടിയേരിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. തുടര്‍ച്ചയായി ഏഴാം ദിവസമാണ് ചോദ്യം ചെയ്യല്‍.

Latest