അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആര്; ഗൂഗ്ളിന്റെ ഉത്തരം ട്രംപും ബൈഡനുമല്ല

Posted on: November 4, 2020 5:31 pm | Last updated: November 4, 2020 at 5:31 pm

ന്യൂയോര്‍ക്ക് | അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരാകും എന്ന് ഗൂഗ്‌ളിനോട് ചോദിച്ചാല്‍ ലഭിക്കുന്ന ഉത്തരം ഡൊണാള്‍ഡ് ട്രംപ് എന്നോ ജോ ബൈഡന്‍ എന്നോ അല്ല. മറിച്ച് മനോഹരമായ ഒരു കലാസൃഷ്ടിയാണ്. ഗൂഗ്ള്‍ ഇമേജില്‍ ഇപ്പോഴും സെര്‍ച്ച് റിസല്‍ട്ടായി ഇത് വരുന്നുണ്ട്.

ഇത് യാദൃച്ഛികമായി ഉണ്ടായതല്ല. ഈ ചിത്രങ്ങള്‍ വരച്ച കലാകാരിയുടെ തന്ത്രപൂര്‍വമായ സെര്‍ച്ച് എന്‍ജിന്‍ ഒപ്ടിമൈസേഷന്‍ കാരണമാണ് ഇത്തരം റിസല്‍ട്ടുകളുണ്ടായത്. ലോസ് ആഞ്ചലസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രെഷന്‍ ആന്‍ഡ്രൂ ആണ് ഈ കെണിയൊപ്പിച്ചത്.

തന്റെ ഓണ്‍ലൈന്‍ കലാസൃഷ്ടികള്‍ക്ക് നെക്‌സറ്റ് അമേരിക്കന്‍ പ്രസിഡന്റ് എന്നാണ് ആന്‍ഡ്രൂ നല്‍കിയ പേര്. അതിനാല്‍ ഗൂഗ്ളില്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റിനെ സംബന്ധിച്ച് സെര്‍ച്ച് ചെയ്യുമ്പോള്‍ ഇവരുടെ കലാസൃഷ്ടികളും കാണും. ഗൂഗ്ള്‍ ആസ്ഥാനത്ത് ജോലി ചെയ്തിട്ടുണ്ട് ആന്‍ഡ്രൂ.

ALSO READ  കാര്‍ മത്സരയോട്ടത്തിനിടെ എതിരാളിയെ കൈയേറ്റം ചെയ്ത് പുറത്തായ താരം