Connect with us

National

ശുചിത്വക്കുറവും വൃത്തിഹീനമായ ജീവിത സാഹചര്യവും ഇന്ത്യക്കാരുടെ കൊവിഡ് പ്രതിരോധ ശേഷി വര്‍ധിപ്പിച്ചെന്ന് പഠനം

Published

|

Last Updated

ന്യൂഡല്‍ഹി |  ശുചിത്വക്കുറവും വൃത്തിഹീനമായ സാഹചര്യത്തില്‍ ഏറെക്കാലമായുള്ള ജീവിതവുമാണ് ഇന്ത്യക്കാരില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ സഹായകമായതെന്ന് പഠന റിപ്പോര്‍ട്ട്. ശുദ്ധ ജലത്തിന്റെ അഭാവവും വ്യത്തിഹീനമായ സാഹചര്യങ്ങളില്‍ദീര്‍ഘകാലമായി ജീവിക്കുന്നതു കൊണ്ട് ഇന്ത്യക്കാര്‍ പ്രതിരോധ ശേഷി കൈവരിച്ചതായാണ് പഠനത്തില്‍ പറയുന്നത്.താഴ്ന്നതും ഇടത്തരവും സാമ്പത്തിക സ്ഥിതിയുള്ള രാജ്യങ്ങളിലുള്ളവര്‍ സമ്പന്ന രാജ്യങ്ങളിലുള്ളവരെ അപേക്ഷിച്ച്കൂടുതല്‍ പ്രതിരോധ ശേഷി നേടിയിട്ടുണ്ടാകാമെന്നാണ് പഠനം പറയുന്നത്.

ലോകത്ത് കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യങ്ങളില്‍ അമേരിക്ക കഴിഞ്ഞാല്‍ രണ്ടാം സ്ഥാനം ഇന്ത്യക്കാണ്. അതേ സമയം ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന കൊവിഡ് മരണ നിരക്ക് ഇന്ത്യയിലാണ്. രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണിത്. ഇത് സംബന്ധിച്ച നടത്തിയ പഠനത്തിലാണ് വൃത്തിഹീനമായ സാഹചര്യം ഇന്ത്യക്കാരെ കൊവിഡ് പ്രതിരോധത്തിന് പ്രാപ്തരാക്കിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

പുണൈയിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സെല്‍ സയന്‍സസ്, ചെന്നൈയിലെ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. 106 രാജ്യങ്ങളിലെ വിവരങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ജനസാന്ദ്രത, ശുചിത്വ നിലവാരം എന്നിവ ഉള്‍പ്പെടുന്ന 24 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അവര്‍ ഈ സ്ഥിതിവിവരക്കണക്കുകള്‍ താരതമ്യം ചെയ്തത്.

---- facebook comment plugin here -----

Latest