ബാണാസുര വനത്തിലെ ഏറ്റ്മുട്ടലില്‍ മരിച്ച മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞു

Posted on: November 4, 2020 1:02 am | Last updated: November 4, 2020 at 10:07 am

കല്‍പറ്റ  | വയനാട് ബാണാസുര വനത്തില്‍ മാവോയിസ്റ്റ് സംഘവും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട് തേനി ജില്ലയിലെ പെരിയകുളം അണ്ണാനഗര്‍ കോളനി സ്വദേശിയായ വേല്‍മുരുകന്‍ (33) ആണ് മരിച്ചതെന്നു പോലീസ് അറിയിച്ചു. സര്‍ക്കാരിനെതിരെ പോരാടാന്‍ ഗോത്ര വിഭാഗക്കാരെ ആയുധ പരിശീലനം ഉള്‍പ്പെടെ നല്‍കി സംഘത്തില്‍ ചേര്‍ക്കുകയായിരുന്നു ഇയാളുടെ ചുമതല.

കരിക്കോട്ടക്കരി, കേളകം, താമരശ്ശേരി, തലപ്പുഴ, അഗളി, എടക്കര, പൂക്കോട്ടുംപാടം, വൈത്തിരി എന്നീ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ നിലവിലുണ്ട്. വയനാട് പടിഞ്ഞാറത്തറ സ്റ്റേഷന്‍ പരിധിയില്‍ ചൊവ്വാഴ്ച രാവിലെയാണു പോലീസ് സംഘത്തിനുനേരെ മാവോയിസ്റ്റ് സംഘത്തിന്റെ ആക്രമണമുണ്ടായത്. പോലീസ് നടത്തിയ പ്രത്യാക്രമണത്തിലാണു വേല്‍മുരുകന്‍ മരിച്ചത്.