Connect with us

Gulf

ഉംറ തീർത്ഥാടകർക്ക്  കൂടുതൽ സൗകര്യങ്ങളൊരുക്കി ഹജ്ജ് മന്ത്രാലയം

Published

|

Last Updated

മക്ക | ഉംറ മൂന്നാം ഘട്ടം ആരംഭിച്ചതോടെ മക്കയിലെ മസ്ജിദുൽ ഹറമിലെത്തുന്ന തീർത്ഥാടകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ഹജ്ജ് ഉംറ മന്ത്രാലയം. കൊവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി അധിക ജീവനക്കാരെയും 120 ജീവനക്കാരുടെ മേൽനോട്ടത്തിൽ 600 ഇലക്ട്രിക് വീൽചെയറുകളും 5,000 നോർമൽ വീൽചെയറുകളും ഒരുക്കിയിട്ടുണ്ട്.

തീർഥാടകരെ വിമാനത്താവളത്തിൽ വെച്ച് സ്വീകരിക്കൽ, ഹോട്ടലുകളിലും വിമാനത്താവളങ്ങളിലും മികച്ച സേവനങ്ങൾ ലഭ്യമാക്കൽ, ഉംറ, പ്രവാചക നഗരിയായ മദീന സന്ദർശനം , ഹറമുകളിൽ വെച്ച് ജമാഅത്ത് നിസ്‌കാരങ്ങളിൽ പങ്കെടുക്കാനുള്ള പെർമിഷൻ തുടങ്ങിയ സേവങ്ങളാണ് കമ്പനികൾ നൽകുക. കൊറോണ മുൻകരുതൽ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും തീർഥാടകരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും വേണ്ടിയാണ് മികച്ച  കമ്പനികളെ തീർത്ഥാടകരുടെ സേവനങ്ങൾക്കായി തയാറായിരിക്കുന്നത്.

മൂന്നാം ഘട്ടത്തിൽ പ്രതിദിനം പ്രതിദിനം 20,000 പേർക്കാണ് ഉംറ നിർവ്വഹിക്കാനും, ജമാഅത്ത് നിസ്‌കാരങ്ങളിൽ പങ്കടുക്കുന്നതിന് 60,000 പേർക്കുമെന്ന് അവസരം നൽകിയിരിക്കുന്നത്. തീർത്ഥാടകർക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിനായി 531 ഉംറ കമ്പനികളാണ് സേവന രംഗത്തുള്ളത്. ഉംറ തീർഥാടനവും സിയാറത്തും പുനരാരംഭിച്ചതോടെ വിദേശ രാജ്യങ്ങളിൽ നിന്ന് മൂന്നാം ഘട്ടത്തിൽ  രണ്ടര ലക്ഷം തീർഥാടകർ എത്തിച്ചേരുമെന്നാണ്  മന്ത്രാലയം പ്രതീക്ഷിക്കുന്നത്. തീർഥാടകരുടെ ബുക്കിംഗ്, യാത്രാ നടപടികൾകായി 6,500 വിദേശ ഉംറ ഏജൻസികളാണ് സേവന രംഗത്തുളളതെന്നും മന്ത്രാലയം പറഞ്ഞു.

---- facebook comment plugin here -----

Latest