Connect with us

National

ഡല്‍ഹിയില്‍ ഇന്ന് 4,001 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; തമിഴ്‌നാട്ടില്‍ 2,481 പേര്‍ക്ക് രോഗം

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,001 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ആകെ കോവിഡ് ബാധിതര്‍ 3,96,371 ആയി. ഇന്നുമാത്രം 42 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4,824 പേര്‍കൂടി രോഗമുക്തരായി . 33,308 പേരാണ് ഇനി ചികിത്സയിലുള്ളത്. 3,56,459 പേര്‍ രോഗമുക്തരായപ്പോള്‍ 6,604 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.

കര്‍ണാടകയില്‍ ഇന്ന് 2,576 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 8,334 പേര്‍കൂടി രോഗമുക്തരായി. ഇന്ന് 29 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇതുവരെ 8,29,640 പേര്‍ക്കാണ് കോവിഡ് സ്ഥീരീകരിച്ചത്. ഇതില്‍ 7,73,595 പേര്‍ രോഗമുക്തരായപ്പോള്‍ 11,121 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 44,805 പേരാണ് ഇനി ചികിത്സയിലുള്ളത്.

ആന്ധ്രയില്‍ ഇന്ന് 1916 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 13 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 3033 പേര്‍കൂടി രോഗമുക്തരായി . ഇതോടെ 22,538 പേരാണ് സംസ്ഥാനത്ത് ഇനി ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ഇതുവരെ 8,27,882 പേര്‍ക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. 6,719 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

തമിഴ്നാട്ടില്‍ ഇന്ന് 2,481 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. 3,940ഇന്ന് രോഗമുക്തരായപ്പോള്‍ 31 പേര്‍ രോഗം ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇതുവരെ 7,29,507 പേര്‍ക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്. 11,183പേര്‍ മരിച്ചു.