ശ്രീറാം വെങ്കിട്ടരാമനെ പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് മാറ്റി

Posted on: November 2, 2020 4:47 pm | Last updated: November 2, 2020 at 9:06 pm

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ നിന്ന് നീക്കി. ആരോഗ്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി ബിജു ഭാസ്‌കരനാണ് പകരം ചുമതല.

ശ്രീറാം വെങ്കിട്ടരാമനെ ഫാക്ട് ചെക്ക് വിഭാഗത്തില്‍ ചുമതല നല്‍കിയത് എതിര്‍പ്പുകള്‍ക്കിടയാക്കിയിരുന്നു. മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തി തെളിവ് നശിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാളെ വാര്‍ത്തകളുടെ നിചസ്ഥിതി പരിശോധിക്കാന്‍ ചുമതലപ്പെടുത്തിയതിലെ വൈരുധ്യം ചൂണ്ടിക്കാട്ടി അദ്ദേഹത്തെ മാറ്റണമെന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ ഉള്‍പ്പെടെ ആവശ്യമുന്നയിച്ചിരുന്നു.

സര്‍ക്കാരിനേയും ജനങ്ങളേയും ബാധിക്കുന്ന വ്യാജവാര്‍ത്തകള്‍ കണ്ടെത്തുകയും അവ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നതിനായാണ് പി.ആര്‍.ഡിയുടെ കീഴില്‍ ഫാക്ട് ചെക്ക് വിഭാഗം ആരംഭിച്ചത്.

ALSO READ  ശ്രീറാമിന്റെ നിയമനം: കുറ്റവാളിക്ക് പഴുതൊരുക്കുന്ന നടപടി- എസ് വൈ എസ്