Connect with us

National

കമല്‍നാഥിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍ പദവി റദ്ദാക്കിയ നടപടിക്ക് സുപ്രീം കോടതി സ്റ്റേ

Published

|

Last Updated

ന്യൂഡല്‍ഹി | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍ പദവി റദ്ദാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സുപ്രീം കോടതി സ്റ്റേ ചെയ്തു. കമ്മീഷനെതിരെ കടുത്ത വിമര്‍ശനവും കോടതി നടത്തി. എന്ത് അധികാരത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചതെന്ന് ചോദിച്ച കോടതി രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാവിനെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ചോദ്യം ചെയ്ത് കമല്‍നാഥ് നല്‍കിയ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസ് എ എസ് ബോപണ്ണ, ജസ്റ്റിസ് സുബ്രഹ്‌മണ്യന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ മാഫിയ എന്ന് തിരഞ്ഞെടുപ്പ് റാലിയില്‍ വിശേഷിപ്പിച്ചതിനെ തുടര്‍ന്നാണ് പെരുമാറ്റചട്ടം ചൂണ്ടിക്കാട്ടി കല്‍മനാഥിന്റെ സ്റ്റാര്‍ ക്യാമ്പയിനര്‍ പദവി നേരത്തെ റദ്ദാക്കിയത്. കമ്മീഷന്‍ നടപടി ഭരണഘടന ഉറപ്പ് നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കമല്‍നാഥ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.