Connect with us

National

ബി ജെ പിയുമായി സഖ്യത്തേക്കാള്‍ നല്ലത് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നത്: മായാവതി

Published

|

Last Updated

ലഖ്‌നൗ | ബി ജെ പിയുമായി ഒരുകാലത്തും തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കില്ലെന്ന് ബി എസ് പി അധ്യക്ഷ മായാവതി. വര്‍ഗീയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതിനേക്കാള്‍ നല്ലത് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതാണെന്നും മായാവതി പറഞ്ഞു. നേരത്തെ സമാജ്വാദി പാര്‍ട്ടി സ്ഥാനര്‍ഥികളെ തോല്‍പ്പിക്കാന്‍ ബി ജെ പിക്ക് വോട്ട് നല്‍കുമെന്ന് മായാവതി പറഞ്ഞിരുന്നു. ഇത് വിവാദമാകുകയും വലിയ വിമര്‍ശനം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് നിലപാട് തിരുത്തിയത്.

ബി ജെ പിയുമായി സഖ്യം വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിച്ച് മത്സരിക്കാന്‍ ബി എസ് പി ക്ക് സാധിക്കില്ല. എല്ലാവര്‍ക്കും എല്ലാ മതങ്ങള്‍ക്കും ഗുണമുണ്ടാകണമെന്നാണ് ബി എസ് പിയുടെ പ്രത്യയശാസ്ത്രം. ഇത് ബി ജെ പിയുടെ പ്രത്യയശാസ്ത്രത്തിന് നേര്‍വിപരീതമാണ്. വര്‍ഗീയ, ജാതി, മുതലാളിത്ത പ്രത്യശാസ്ത്രം പിന്തുടരുന്നവരുമായി ബി എസ് പി സഖ്യമാവില്ല.

വരാനിരിക്കുന്ന രാജ്യസഭ, സ്റ്റേറ്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനായി ബി ജെ പിക്കോ മറ്റേതെങ്കിലും പാര്‍ട്ടികള്‍ക്കോ വോട്ട് ചെയ്യുമെന്നാണ് മായാവതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നത്.