Connect with us

Kerala

മദ്യപിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

Published

|

Last Updated

കോട്ടയം | കോട്ടയത്തെ തെള്ളകത്ത് ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേല്‍ ടോമിയുടെ ഭാര്യ മേരിയാണ് (50) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവം. ടോമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ടോമി ഭാര്യയെ കൊലപ്പെടുത്തിയത്.

മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കിടുകയും ഇതിനിടെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തുകയുമായിരുന്നു.
തുടര്‍ന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു പിന്നിലും അടിച്ചു. ഭാര്യ മരിച്ചുവെന്ന് ഉറപ്പായതോടെ ഇയാള്‍ കണ്ണൂര്‍ ഇരിട്ടിയിലുള്ള തന്റെ സഹോദരനെ ഫോണില്‍ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നു. സഹോദരന്‍ കോട്ടയം അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരമറിയിച്ചു. ഇയാളാണ് വിവരം പോലീസിന് കൈമാറിയത്.