കനേഡിയന്‍ കമ്പനിക്ക് ആരോഗ്യവിവരങ്ങള്‍ നല്‍കിയത് അന്വേഷിക്കണം; രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്തയച്ചു

Posted on: November 1, 2020 8:59 pm | Last updated: November 1, 2020 at 8:59 pm

തിരുവനന്തപുരം |  ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ കനേഡിയന്‍ കമ്പനിക്കു നല്‍കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കി. വ്യക്തികളുടെ അനുവാദമില്ലാതെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്നത് ഭരണഘടന പ്രകാരമുള്ള അവകാശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ പറയുന്നു.

10 ലക്ഷം പേരുടെ വിവരങ്ങള്‍ പിഎച്ച്ആര്‍ഐ കമ്പനിക്കു നല്‍കിയതിന്റെ വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ആരോഗ്യ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കമ്പനി കോടികളാണ് മുടക്കിയത് എന്ന വിവരം ഈ പദ്ധതിയുടെ മറവില്‍ വന്‍ അഴിമതി നടന്നു എന്നതിന്റെ തെളിവാണ്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ലാതെ, സംസ്ഥാനത്തെ ജനങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയാണ് ഡേറ്റ കച്ചവടം എന്നത് പ്രശ്നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും ചെന്നിത്തല കത്തില്‍ പറയുന്നു