എഴുത്തച്ഛന്‍ പുരസ്‌കാരം സക്കറിയക്ക്

Posted on: November 1, 2020 4:15 pm | Last updated: November 2, 2020 at 7:12 am

തിരുവനന്തപുരം |  കേരള സര്‍ക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്‌കാരം പോള്‍ സക്കറിയക്ക്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

സാഹിത്യ മേഖലയിലെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. വൈശാഖന്‍ അധ്യക്ഷനായ സമതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പുരസ്‌കാരം നല്‍കുമെന്നും തീയതി പിന്നീട് അറിയിക്കുമെന്നും ബാലന്‍ കൂട്ടിച്ചേര്‍ത്തു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ഒ വി. വിജയന്‍ പുരസ്‌കാരം തുടങ്ങിയ പുരസ്‌കാരങ്ങളും സക്കറിയയെ തേടി എത്തിയിട്ടുണ്ട്.