സംസ്ഥാന പോലീസിലെ എട്ട് പേര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പോലീസ് മെഡല്‍

Posted on: October 31, 2020 4:55 pm | Last updated: October 31, 2020 at 4:55 pm

ന്യൂഡല്‍ഹി |  ശ്രദ്ധേയ പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്കുള്ള കേന്ദ്ര കേന്ദ്ര അഭ്യന്തര മന്ത്രിയുടെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ മെഡലിന് കേരള പോലീസില്‍ നിന്നും എട്ട് പേര്‍. മലപ്പുറം എസ് പി യു അബ്ദുല്‍ കരീം, ഇന്‍സ്‌പെക്ടര്‍മാരായ മനോജ് പറയറ്റ, കെ അബ്ബാസ്. എ എസ് ഐമാരായ ടി കെ മുഹമ്മദ് ബീഷര്‍, എസ് കെ ശ്യാം കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിതീഷ് സി, സക്കീര്‍ കെ, അബ്ദുള്‍ ഹമീദ് എം എന്നിവരാണ് പൊലീസ് മെഡനിന് അര്‍ഹരായത്. കഴിഞ്ഞ വര്‍ഷം നിലമ്പൂര്‍ കവളപ്പാറയിലുണ്ടായ പ്രളയ രക്ഷാപ്രവര്‍ത്തനമാണ് മലപ്പുറം എസ് പ യു അബ്ദുല്‍ കരീമിനെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.