സ്വര്‍ണക്കടത്ത് സംഘത്തിന് കസ്റ്റംസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കി

Posted on: October 31, 2020 2:46 pm | Last updated: October 31, 2020 at 6:19 pm

തിരുവനന്തപുരം |  വിമാനത്താവളത്തിലെ നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയത് കസ്റ്റംസിന്റെ അറിവോടെയെന്ന് വ്യക്തമാകുന്ന രഹസ്യ റിപ്പോര്‍ട്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നയതന്ത്ര ബാജേഗ് തടഞ്ഞുവെച്ചത് മുതല്‍ എല്ലാ രഹസ്യങ്ങളും സ്വപന സുരേഷ് അടക്കമുള്ള സ്വര്‍ണക്കടത്തുകാര്‍ക്ക് കസ്റ്റംസ് ചോര്‍ത്തി നല്‍കിയതായി കേന്ദ്രത്തിന്റെ രഹസ്യ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭിച്ചു

കസ്റ്റംസ് അസിസ്റ്റന്‍സ് കമ്മീഷണര്‍ രാമമൂര്‍ത്തി കാര്‍ഗോ തടഞ്ഞുവെച്ചപ്പോള്‍ ഇത് അപകടകരമാണ്, യു എ ഇ കോണ്‍സുലേറ്റിനെ കൊണ്ട് വിളിപ്പിച്ച് പ്രശ്നം തീര്‍ക്കണമെന്ന് ഒരു വിവേകാനന്ദന്‍ എന്ന ഉദ്യോഗസ്ഥന്‍ സരിത്തിനെ വിളിച്ച പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്ന് മെയിലയക്കുകോ, വിളിക്കുകയോ വേണമെന്നും ഇയാള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്നാണ് സ്വപ്ന മെയിലയച്ചതെന്നും രഹസ്യ റിപ്പോര്‍ട്ട് പറയുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്തൊക്കെയോ ഒളിപ്പിക്കുന്നു എന്ന ആരോപണം നേരത്തെ തന്നെയുണ്ട്. ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ ബന്ധപ്പെട്ടതായി ഇ ഡി പറയുന്നുണ്ട്. എന്നാല്‍ ശിവശങ്കറിന്റെ ഭാഗത്ത് നിന്ന് അത്തരം ഒരു ഇടപെടല്‍ നടന്നതായി കസ്റ്റംസ് ഇതുവരെ പറഞ്ഞിട്ടില്ല.