Connect with us

Covid19

രാജ്യത്തെ കൊവിഡ് കേസുകള്‍ 80.88 ലക്ഷം കടന്നു

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യത്ത് കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുന്നത് തുടരുന്നു. 24 മണിക്കൂറിനിടെ 48648 കേസുകളും 563 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ദിവസം കഴിയുന്തോറും ഒന്നോ, രണ്ടോ ശതമാനംവെച്ച് കേസുകള്‍ കുറയുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നത്. രാജ്യത്ത് ഇതിനകം കൊവിഡ് ബാധിച്ചവരുടെ എണ്ണം 80,88,851ലെത്തി. ഇതില്‍ 73,73,375 പേര്‍ രോഗമുക്തരായി. 5,94,386 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ 1,21,090 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി കണക്കുകള്‍ പറയുന്നു.

രാജ്യത്ത് തീവ്രകൊവിഡ് വ്യാപനം ഉണ്ടായ മഹാരാഷ്ട്രയില്‍ ഓരോ ദിവസം കഴിയുന്തോറും കേസുകള്‍ വലിയ തോതില്‍ കുറയുന്നത് ആശ്വാസകരമാണ്. ഇന്നലെ 5902 കേസും 156 മരണവുമാണ് മഹാരാഷ്ട്രയിലുണ്ടായത്. ആന്ധ്രയില്‍ 2905 കേസും കര്‍ണാടകയില്‍ 4025 കേസും തമിഴ്‌നാട്ടില്‍ 2651 കേസും ഇന്നലെയുണ്ടായി.

എന്നാല്‍ കേരളത്തിലും ഡല്‍ഹിയിലും കൊവിഡ് കേസുകള്‍ ഉയര്‍ന്ന് നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. രാജ്യത്ത് ഇന്നലെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 7020 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരിടവേളക്ക് ശേഷം ഡല്‍ഹിയിലും കേസുകള്‍ കൂടി. 5739 പേര്‍ക്കാണ് ഇന്നലെ രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ വിദ്ഗദര്‍ പറയുന്നു. മഹാരാഷ്ട്രയില്‍ 43,710, ആന്ധ്രയില്‍ 6659, കര്‍ണാടകയില്‍ 11,091, തമിഴ്‌നാട്ടില്‍ 11,053 മരണങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.