സഊദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് നേരെ ആക്രമണം

Posted on: October 29, 2020 10:44 pm | Last updated: October 29, 2020 at 10:44 pm

ജിദ്ദ |  സഊദിയിലെ ഫ്രഞ്ച് കോണ്‍സുലേറ്റ് സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ആക്രമണം. മൂര്‍ച്ചയുള്ള ആയുധംകൊണ്ടുള്ള കുത്തേറ്റ് ഗുരുതര പരുക്കിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍ അപകട നില തരണം ചെയതതായി സഊദി വാര്‍ത്താ ഏജന്‍സി അറിയിച്ചു. അക്രമം നടത്തിയ സ്വദേശി പൗരനെ ഉടന്‍ അറസ്റ്റ് ചെയ്തതായും സഊദി അറിയിച്ചു. പ്രതിയെ പിടികൂടിയ വിവരം സഊദിയിലെ ഫ്രഞ്ച് സ്ഥാനപതി കാര്യാലയവും ട്വിറ്ററില്‍ കുറിച്ചു. സംഭവത്തിന് പിന്നാലെ സഊദിയിലെ നയതന്ത്ര ഉദ്യോഗസ്ഥരോട് കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ഫ്രഞ്ച് എംബസി നിര്‍ദേശം നല്‍കിയിട്ടുണ്ട്.