സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം സി പി എമ്മിനില്ല: എ വിജയരാഘവന്‍

Posted on: October 29, 2020 8:07 pm | Last updated: October 29, 2020 at 8:07 pm

തൃശൂര്‍ | പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം സി പി എമ്മിനില്ലെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍. വിഷയത്തില്‍ സി പി എമ്മിന് ഒരു ബന്ധവുമില്ല. മകന്‍ ചെയ്ത തെറ്റിന്റെ ഉത്തരവാദിത്തം അച്ഛനെന്ന നിലയില്‍ കോടിയേരിയുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കേണ്ടതില്ല. ബിനീഷ് സി പി എം നേതാവല്ല. മകന്‍ ചെയ്ത തെറ്റിന് മകന്‍ തന്നെ ശിക്ഷ അനുഭവിക്കണമെന്നും അക്കാര്യത്തില്‍ ഇടപെടില്ലെന്നും പാര്‍ട്ടി സെക്രട്ടറി കോടിയേരി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇടതു മുന്നണി കണ്‍വീനര്‍ പറഞ്ഞു.

പ്രതിപക്ഷം രാഷ്ട്രീയ ലക്ഷ്യം വച്ചാണ് ഇത്തരം ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഒരു തെറ്റിനേയും പ്രോത്സാഹിപ്പിക്കില്ലെന്നും വിജയരാഘവന്‍ വ്യക്തമാക്കി.