Connect with us

Kerala

സര്‍ക്കാറിന്റെ നിഷ്‌കളങ്കനായ തലവനെ വഞ്ചിച്ച ഉദ്യോഗസ്ഥന്‍ അറസ്റ്റിലായിട്ടും സഖാക്കള്‍ക്ക് സന്തോഷമില്ലേ?പരിഹാസവുമായി വി ടി ബല്‍റാം എംഎല്‍എ

Published

|

Last Updated

തിരുവനന്തപുരം |  എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ സിപിഎമ്മിനെ പരിഹസിച്ച് വി ടി ബല്‍റാം എംഎല്‍എ. സര്‍ക്കാരിനേയും അതിന്റ നിഷ്‌കളങ്കനായ തലവനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്സ്മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ സഖാക്കള്‍ക്ക് സന്തോഷമില്ലേയെന്ന് ബല്‍റാം ചോദിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു ബല്‍റാമിന്റെ പരാഹസം.

ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌ക്കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്സ്മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?