Connect with us

National

ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി |  കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ ഉടന്‍ തുറക്കില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചാല്‍ കൊവിഡ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വ്യാപിക്കുന്നത് വര്‍ധിക്കുമെന്നും അത് സ്ഥിതി അപകടകരമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകള്‍ ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ തുറക്കേണ്ടതില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നതെന്നും മന്ത്രി വിശദമാക്കി.

Latest