പ്രവാചക ജന്മദിനം; സഅദിയ്യ ഗ്രാന്‍ഡ് മൗലിദ് ശ്രദ്ധേയമായി

Posted on: October 28, 2020 10:12 pm | Last updated: October 28, 2020 at 10:12 pm

ദേളി | പ്രവാചക ജന്മദിനത്തോട് അനുബന്ധിച്ച് പ്രകീര്‍ത്തനത്തിന്റെ ഈരടികള്‍ ഉരുവിട്ട് സഅദിയ്യയില്‍ സംഘടിപ്പിച്ച ഗ്രാന്‍ന്റ് മൗലിദ് സദസ്സ് ശ്രദ്ധേയമായി. ഒരു മാസം നീണ്ടു നില്‍ക്കുന്ന മീലാദ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ഗ്രാന്റ് മൗലിദ് സദസ്സ് ഓണ്‍ലൈനിലൂടെ നടന്നു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു സഅദിയ്യ മിനി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്ക് മുഹമ്മദ് സ്വാലിഹ് സഅദി, ഹാഫിസ് സയ്യിദ് അസ്ഹര്‍ അല്‍ ബുഖാരി, അബ്ദുല്ല അഹ്സനി അല്‍ അഫ്‌സലി, ചിയ്യൂര്‍ അബ്ദുല്ല സഅദി, ജഅഫര്‍ സഅദി ഇരിക്കൂര്‍, അല്‍ അമീന്‍ സഅദി പേരാല്‍, ഹാഫിസ് ഇമ്രാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി സ്വാഗതം പറഞ്ഞു. അഷ്ഫാഖ് മിസ്ബാഹി, യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ഷാഫി ഹാജി കീഴൂര്‍, ക്യാപ്റ്റന്‍ ഷരീഫ് കല്ലട്ര, പ്രിന്‍സിപ്പള്‍ ഹനീഫ് അനീസ്, ഇബ്രാഹിം സഅദി വിട്ടല്‍, ശറഫുദ്ദീന്‍ സഅദി, അബ്ദുല്‍ റസാഖ് ഹാജി മേല്‍പറമ്പ്, ആബിദ് സഅദി, മൊയ്തീന്‍ പനേര, സൈഫുദ്ദീന്‍ സഅദി, ഹമീദ് സഅദി, സത്താര്‍ ചെമ്പരിക്ക, സി കെ ഖാദര്‍ ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.