Connect with us

National

ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ്: ഉച്ചവരെ രേഖപ്പെടുത്തിയത് 33.33 ശതമാനം വോട്ടുകള്‍

Published

|

Last Updated

പാറ്റ്‌ന  | ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കവെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം ഉച്ചക്ക് ഒരു മണി വരെ 33.33 ശതമാനമാണ് വോട്ടാണ് രേഖപ്പെടുത്തിയത്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് ആണ് ബിഹാറില്‍ നടക്കുന്നത്. പോളിങ് ബൂത്തുകളില്‍ ശരീരോഷ്മാവ് പരിശോധന, സാനിറ്റൈസര്‍ വിതരണം എന്നിവ നടന്നു. സാമൂഹിക അകലം പാലിക്കുന്നത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരേയും നിയോഗിച്ചിരുന്നു.

ചുരുക്കം ചില മണ്ഡലങ്ങളില്‍ വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ സംഭവിച്ചു. ഇവിഎം മെഷീന് തുടര്‍ച്ചയായി തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് ജമൂയി മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പ്രതിഷേധിച്ചു.

71 മണ്ഡലങ്ങളിലേക്കുള്ള വോട്ടിങ് ആണ് ഇന്ന് രേഖപ്പെടുത്തുക. 1066 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. ഇന്ന് ആറ് മണി വരെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടിങ് രേഖപ്പെടുത്താനുള്ള സമയം. മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക.

Latest