ഇന്‍സ്റ്റഗ്രാമില്‍ ലൈവ് വീഡിയോ സമയം നാല് മണിക്കൂറാക്കി; ലൈവിന് പുതിയ ആര്‍ക്കൈവ് സൗകര്യവും

Posted on: October 28, 2020 3:07 pm | Last updated: October 28, 2020 at 3:07 pm

ന്യൂയോര്‍ക്ക് | ഉപയോക്താക്കളെ ലൈവ് വീഡിയോ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനായി മൂന്ന് പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇനി മുതല്‍ നാല് മണിക്കൂര്‍ വരെ ലൈവ് വീഡിയോ ചെയ്യാനാകും. നേരത്തേയിത് ഒരു മണിക്കൂറായിരുന്നു.

ലൈവ് വീഡിയോ 30 ദിവസം വരെ സൂക്ഷിക്കാനായി പുതിയ ലൈവ് ആര്‍ക്കൈവ് ഒപ്ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന് മാത്രമേ ആര്‍ക്കൈവ് ലഭ്യമാകൂ. മാത്രമല്ല, ലൈവ് വീഡിയോ ഡൗണ്‍ലോഡ് ചെയ്യാനുമാകും.

ലൈവ് വീഡിയോ സമയം ദീര്‍ഘിപ്പിച്ചത് വമ്പന്‍ മുന്നേറ്റമായാണ് ടെക് ലോകം കാണുന്നത്. ദീര്‍ഘനേരം ലൈവ് ചെയ്യേണ്ടവര്‍ക്ക് ഇത് ഏറെ ഉപകാരപ്രദമാകും. പല സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ഇനി കൂടുതലായി ഇന്‍സ്റ്റഗ്രാമിനെ അവലംബിക്കുന്ന രീതിയുമുണ്ടാകുമെന്നാണ് ഉടസ്ഥരായ ഫേസ്ബുക്ക് കണക്കുകൂട്ടുന്നത്.

ALSO READ  വാട്ട്‌സാപ്പിന്റെ സമാന ഫീച്ചറുകളുമായി സിഗ്നല്‍ ആപ്പ് അപ്‌ഡേഷന്‍