നിയമസഭ കൈയാങ്കളി കേസ്: മന്ത്രിമാരായ ഇപി ജയരാജനും കെ ടി ജലീലിനും ജാമ്യം

Posted on: October 28, 2020 3:00 pm | Last updated: October 28, 2020 at 5:34 pm

തിരുവനന്തപുരം |  നിയമസ കൈയാങ്കളി കേസില്‍ മന്ത്രിമാരായ ഇ പി. ജയരാജനും കെ ടി ജലീലിനും ജാമ്യം. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരായ ഇരുവരും 35,000 രൂപ വീതം കെട്ടിവെച്ചാണ് ജാമ്യം എടുത്തത്.

നേരത്തെ, നിയമസഭ കയ്യാങ്കളി കേസ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു ഇതിനു പിന്നാലെയാണ് ഇരുവരും വിചാരണ കോടതിയില്‍ ഹാജരായത്.

2015ലെ നിയമസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട കേസിലാണ് അന്നത്തെ എം എല്‍ എമാരായിരുന്ന ജയരാജനും ജലീലിനും എതിരേ പൊതു മുതല്‍ നശിപ്പിച്ചതിന് കേസെടുത്തത്.