Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്: റബിന്‍സ് ഹമീദിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

കൊച്ചി | സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത റബിന്‍സ് ഹമീദിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എന്‍ ഐ എ കോടതിയുടെതാണ് ഉത്തരവ്. റബിന്‍സിന് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി കോടതിയില്‍ പറഞ്ഞു. 2013 ലും 2014 ലും റബിന്‍സ് സ്വര്‍ണക്കടത്ത് നടത്തിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ജൂലൈയില്‍ അറസ്റ്റിലായ ഇയാള്‍ ഒക്ടോബര്‍ 25 വരെ യു എ ഇ ജയിലില്‍ ആയിരുന്നെന്നും എന്‍ ഐ എ വ്യക്തമാക്കി.

ദുബൈയില്‍ നിന്ന് നാടുകടത്തിയ പ്രതിയെ ഇന്നലെ വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് എന്‍ ഐ എ സംഘം പിടികൂടിയത്. റബിന്‍സിനെ കേരളത്തിലെത്തിക്കാന്‍ എന്‍ ഐ എ ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം അയച്ചത് റബിന്‍സും ഫൈസല്‍ ഫരീദും ചേര്‍ന്നാണെന്നാണ് എന്‍ ഐ എ യുടെ കണ്ടെത്തല്‍. ഫൈസല്‍ ഫരീദിനെ കേരളത്തിലെത്തിക്കാനുള്ള ശ്രമവും എന്‍ ഐ എ നടത്തിവരികയാണ്.

Latest