Connect with us

National

ഹത്രാസ്: സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഹത്രാസ് സംഭവത്തിലെ സി ബി ഐ അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കണമെന്ന് സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ദെ അധ്യക്ഷനായ ബഞ്ചാണ് ഈ ഉത്തരവിട്ടത്.
അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സി ബി ഐ അലഹാബാദ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തക സത്യമ ദുബെ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിക്കവെയാണ് കോടതി ഉത്തരവ്.

സി ബി ഐയോ എസ് ഐ ടിയോ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്നായിരുന്നു ഹരജി. കേസിലെ വിചാരണ ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റണമെന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന്റെതടക്കമുള്ള ഹരജികള്‍ കോടതിയുടെ പരിഗണനയിലാണ്.

Latest