സ്നേഹമാണ് റസൂൽ

Posted on: October 27, 2020 2:18 pm | Last updated: October 27, 2020 at 2:18 pm

ഒറ്റ മുണ്ടും തിളങ്ങുന്ന കുപ്പായങ്ങളുമായി റോഡിൽ അടുക്കും ചിട്ടയുമൊത്ത് വരിെവക്കുന്ന കുട്ടികൾ. അവരുെട കൈകളിൽ വർണബലൂണുകൾ.വെള്ളത്തൊപ്പികൾ തലയിൽ വെച്ച് ശുഭ്രവസ്ത്രധാരികളായി നടന്നുനീങ്ങുന്ന പുരുഷന്മാർ. അവരുെട മുഖത്ത് പ്രസരിക്കുന്ന ദിവ്യമായ ആനന്ദം. ചന്ദനത്തിരി കത്തിച്ചതിന്റെയും ഉലുവാനും മണിക്കുന്തിരിക്കവും പുകച്ചതിന്റെയും സുഗന്ധവീടുകൾ. അവക്ക് നാല് പുറവും അദൃശ്യമായി നിലകൊള്ളുന്ന പ്രഭാവലയങ്ങൾ… നബിദിനം എനിക്കെന്നും ഹൃദയഹാരിയായ സുഗന്ധങ്ങളുെട പാൽക്കടലാണ്. വിവിധ തരം പരിമളങ്ങൾ പരക്കുന്ന നിർവൃതി. ചന്ദ്രവദനനായ ആ പുണ്യപ്രവാചകന്റെ ജന്മദിനത്തെ വരവേൽക്കാൻ എെന്റ നാടായ െപാന്നാനിയും ചമഞ്ഞൊരുങ്ങും.
അന്നേ ദിവസം അതിരാവിലെ തന്നെ അണിഞ്ഞൊരുങ്ങി ആത്മമിത്രം അബ്ദുൽ ഖയ്യൂമിന്റെവീട്ടിലേക്കാണ് ആദ്യമെത്തുക. ഖയ്യൂമിനെയും കൂട്ടി അങ്ങാടി ഭാഗത്തേക്ക് നീങ്ങുമ്പാേഴക്ക് മൻഖൂസ് മൗലിദ് പാരായണവും പ്രഭാതനിസ്‌കാരവും പൂർത്തീകരിച്ച വിശ്വാസികൾ കവലകളിൽ ഇടംപിടിച്ചിട്ടുണ്ടാകും. വലിയ പള്ളിയിൽ െനയ്‌േച്ചാറും പോത്തിറച്ചിയും വിതരണം െചയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ പലയിടത്തും ഉയരുന്നുണ്ടാകും. നബിദിനത്തിന്റെ ആഘോഷങ്ങളിലെല്ലാം പങ്ക് കൊണ്ട്, എല്ലാം കണ്ടും കേട്ടും അറിഞ്ഞും ഖയ്യൂമിനൊപ്പം കറങ്ങിക്കൊണ്ടിരിക്കുന്ന ഞാൻ െെവകുേന്നരം ഏറെ വൈകിയാണ് വീട്ടിലെത്തുക.
നബിദിനം മാത്രമായിരുന്നില്ല, ചെറിയ പെരുന്നാളും വലിയ െപരുന്നാളുെമല്ലാം ഓണവും വിഷുവും തിരുവാതിരയും േപാെല ആത്മഹർഷത്താൽ ഞങ്ങൾ വരവേറ്റു.

നോമ്പടുക്കാെത േനാമ്പിറക്കുന്നതിൽ കവിഞ്ഞുള്ള പ്രാധാന്യത്തോെട തന്നെ റമസാൻ പുണ്യമാസത്തെ ഞാനും എെന്റ വീട്ടുകാരും എതിേരറ്റു. ബഹിർഭാഗസ്ഥമായ മൈത്രിക്കുപരി െപാന്നാനിയിൽ നിലനിന്നുേപാന്ന ഈ പരസ്പര മതബഹുമാനമാണ് ഇസ്‌ലാമിനോടും പ്രവാചകനോടും നിസ്സീമമായ സ്‌േനഹാദരങ്ങൾ എന്നിൽ വളർത്തിയത്. “ഉേണ്യ, നമ്മുെട ശ്രീകൃഷ്ണനില്യേ അതേപാെലത്തന്നെയാണ് ട്ടോ നബിയും.’ നന്നേ െചറുപ്പത്തിൽ തന്നെ അമ്മയുെട ഇൗ വാക്കുകൾ എെന്റ മനതാരിൽ ആഴത്തിൽ വിത്തിറക്കിയിരുന്നു. അതുെകാണ്ട് തന്നെ നബിെയക്കുറിച്ചുള്ള എന്ത് കഥനവും എന്നിൽ ആനന്ദാശ്രുക്കളുടെ ചൈതന്യം നിറച്ചുെകാണ്ടിരുന്നു.
പ്രപഞ്ചം തന്നെയും പടയ്ക്കാൻ കാരണഭൂതരായ അന്ത്യപ്രവാചകരുടെ പിറവിനാളിന്റെ സമക്ഷത്തിൽ നിന്നുകൊണ്ട് റസൂെലന്ന മഹാപ്രഭാവത്തെ വീണ്ടും അേന്വഷിക്കാൻ മുതിരുകയാണ്. പ്രവാചകത്വത്തിെന്റ എത്രയെയ്ര സത്യസാക്ഷ്യങ്ങളാണ് നബിയുെട ജീവിതത്തിലുടനീളം പ്രശോഭിച്ചിട്ടുള്ളത്. ഇത് ആേലാചിക്കുന്നത് തന്നെ അത്ഭുതകരമായ അനുഭവമായിരിക്കും. ജനിക്കുന്നതിന് മുേന്ന ഉപ്പ മരിച്ച്, ആറാം വയസ്സിൽ ഉമ്മ മരിച്ച്, ഏഴാം വയസ്സിൽ ഉപ്പാപ്പയും മരിച്ച് വല്ലാെത്താരു അനാഥത്വത്തിലായിരുന്നു പ്രവാചകന്റെ കുട്ടിക്കാലം. എന്നാൽ, സർവാതിശയിയായ ശക്തിയുെട നിരന്തര സംരക്ഷണത്താെലന്ന പോലെ വഴി പിഴക്കാെത, സർവഗുണസമ്പന്നനായി വളർന്നു. പിതൃവ്യനായ അബൂത്വാലിബിെന്റ മക്കൾക്കൊപ്പം ആടിെന േമയ്ച്ച് ലളിതമായി ജീവിച്ച പ്രവാചകൻ പെട്ടെന്ന് തന്നെ അൽഅമീനായി, അതായത്, പരമവിശ്വസ്തനായി മക്കയിെലങ്ങും അറിയപ്പെട്ടു. കഅ്ബ പുതുക്കിപ്പണിയുന്നതിേനാട് ബന്ധപ്പെട്ട കറുത്ത ശിലാസ്ഥാപനത്തിെന്റ അവകാശത്തിനായി വിവിധ ഗോത്ര മുഖ്യന്മാർ േപാരടിച്ചപ്പോൾ പ്രതാപം തികഞ്ഞ ആ കർമം അനുഷ്ഠിക്കാനുള്ള നിേയാഗം ആ െചറുപ്പക്കാരനിലാണ് വന്നുപതിച്ചത്. എന്നാലാ പദവിയിൽ അഭിരമിക്കാെത പിതൃവ്യൻ ഹംസയെക്കൊണ്ട് ഒരു വിരിപ്പ് വരുത്തി അതിൽ കറുത്ത കല്ല് െവച്ച് സകല ഗോത്രമുഖ്യരെക്കൊണ്ടും നാല് പുറവും പിടിപ്പിച്ച് ഏകതാനതയുടെ ചൈതന്യാന്തരീക്ഷം സംജാതമാക്കി, പരസ്പരം രമ്യമായ ജീവിതത്തെക്കുറിച്ചുണർത്തി.

നിയമവ്യവസ്ഥയെപ്പോലും അതിവർത്തിക്കുന്ന സഹിഷ്ണുതാപൂർണമായ കാരുണ്യഗേഹമാണ് പുണ്യപ്രവാചകൻ. താൻ വ്യഭിചരിച്ചുപോയെന്ന് ഏറ്റുപറഞ്ഞ് നബിയുെട അടുത്ത് ശിക്ഷ ഏറ്റുവാങ്ങാനെത്തിയ ഗാമിദീയ ഗോത്രത്തിൽ െപട്ട സ്ത്രീെയ, ഗർഭിണിയായതിനാൽ അമ്മയുെട ശിക്ഷ കുഞ്ഞിനെയും ബാധിക്കരുെതന്ന് പറഞ്ഞ് മടക്കിയയച്ചു. പ്രസവേശഷം ഗാമിദീയ സ്ത്രീ വീണ്ടും ശിക്ഷയും അർഥിച്ച് വന്നപ്പോൾ കുഞ്ഞിെന്റ മുലകുടി മാറട്ടെയെന്ന് പറഞ്ഞ് തിരിച്ചയച്ചു. മുലകുടി മാറ്റി പിന്നെയും ഉമ്മ എത്തിയപ്പോൾ കുട്ടിക്ക് സ്വന്തമായി ഭക്ഷണം കഴിക്കാറാകട്ടെയെന്നും പറഞ്ഞു മടക്കിയയച്ചു. എന്നാൽ, സഹജരോടുള്ള കാരുണ്യവും സഹതാപവും അടിസ്ഥാനതത്വങ്ങളിൽ നിന്ന് റസൂലിെന കടുകിട വ്യതിചലിപ്പിച്ചിരുന്നില്ല. ഇസ്‌ലാമിക ദർശനങ്ങൾ തിരസ്കരിപ്പിക്കാനായി പിതൃവ്യൻ മുഖേന ഖുെെറശികൾ അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോൾ ഇടതു കൈയിൽ സൂര്യനെയും വലതുകൈയിൽ ചന്ദ്രനേയും െവച്ചു തന്നാലും താൻ സത്യവിശ്വാസം വെടിയുകയിെല്ലന്നാണ് അവിടുന്ന് പ്രഖ്യാപിച്ചത്. െെദവത്തിലും െെദവത്തിെന്റ ഏകത്വത്തിലുമുള്ള രൂഢമൂലവിശ്വാസം തന്നെയായിരുന്നു നബിെയ ഒാേരാ പ്രതിസന്ധികളിൽ നിന്നും രക്ഷിച്ചത്. പിഴക്കപ്പെട്ട ശത്രുഗോത്രം മുസ്്ലിം േസനയോട് ഏറ്റുമുട്ടി േതാറ്റോടുന്ന അവസരത്തിൽ എന്തിനാണ് മനുഷ്യർ നശിക്കാൻ വാശിപിടിക്കുന്നതെന്ന് ചിന്തിച്ച് പ്രവാചകൻ ഒരു മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. മദീനയിൽ നിന്ന് പിൻവാങ്ങുകയായിരുന്ന ശത്രുഗോത്രമുഖ്യനായ ദഗ്‌സൂർ പെട്ടെന്ന് അവിെട പ്രത്യക്ഷപ്പെടുകയും നബിയുെട കഴുത്തിന് നേരെ വാള് േചർത്ത് നിൽക്കുകയും െചയ്തു. മുഹമ്മദേ നിെന്നയിേപ്പാൾ ആര് രക്ഷിക്കും? ദഗ്‌സൂർ കലിതുള്ളി േചാദിച്ചു.

അല്ലാഹുവെന്ന് അചഞ്ചലനായി റസൂൽ മറുപടി പറഞ്ഞു. തിരുനബിയുടെ വിശ്വാസദാർഢ്യത്തിൽ അമ്പരന്നുപോയ ദഗ്‌സൂറിെന്റ കൈയിൽ നിന്ന് വാള് വിറച്ചുവിറച്ച് നിലംപതിച്ചു. പടവാളെടുത്ത് പ്രവാചകൻ ആയുധം എതിരാളിയുെട കഴുേത്താട് ചേർത്ത് ദഗ്‌സൂേറ നിെന്ന ഇേപ്പാൾ ആരാണ് രക്ഷിക്കുക എന്ന് ചോദിച്ചപ്പോൾ. മുഹമ്മദേ, നീ മാത്രം എേന്ന അയാൾക്ക് ശരണഗതിയുണ്ടായുള്ളൂ.

മാനവതയുടെ മൊത്തം സാരഥിയായ മുത്തുനബിയാണ് മനുഷ്യ ചരിത്രത്തിൽ സ്ത്രീവിേമാചകാശയങ്ങൾ ആദ്യമായി പരിചയപ്പെടുത്തിയത്. വിഷയാസക്തമായ അേറബ്യൻ സമൂഹത്തിൽ ഇരുപത്തിയഞ്ച് വയസ്സു വരെ സ്ത്രീസംസർഗമില്ലാെത ജീവിച്ച അവിടുന്ന് ആദ്യമായി വിവാഹം കഴിച്ചത് നാൽപ്പത് വയസ്സായ ഖദീജയെയായിരുന്നു എന്നതിന് വലിയ അർഥപ്രസക്തിയുണ്ട്. ശാരീരിക പ്രലോഭനങ്ങളല്ല സ്ത്രീബന്ധത്തിൽ റസൂൽ വിലകൽപ്പിച്ചത് എന്നതിെന്റ ദൃഷ്ടാന്തമാണത്. ഖദീജ മരിക്കും വരെ മറ്റൊരു വിവാഹം കഴിച്ചതേയില്ല. പിന്നീട് ഖദീജയുെട വിേയാഗശേഷമുള്ള മറ്റ് പരിണയങ്ങൾ രാജ്യതന്ത്രജ്ഞതക്കും സാധുസംരക്ഷണത്തിനും വേണ്ടിയുമായിരുന്നു.
ജീവിതത്തിൽ ഏറ്റവും ആദരിേക്കണ്ടത് ആെര എന്ന ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും േചാദ്യത്തിന് ഉമ്മ ഉമ്മ ഉമ്മ എന്ന് മാത്രമേ പ്രവാചകന് മറുപടിയുണ്ടായിരുന്നുള്ളൂ. സ്വർഗം േപാലും ഉമ്മയുെട കാൽക്കീഴിലാെണന്ന് നിസ്സങ്കോചം അരുളിച്ചെയ്തു ആ മാതൃസ്നേഹി.

വാക്ക് മനസ്സിൽ നിന്നും പ്രവൃത്തി വാക്കിൽ നിന്നും അണുവിട വ്യതിചലിക്കാത്തതു െകാണ്ടാണ് മുഹമ്മദ് നബി ജനസഹസ്രങ്ങളുെട ഹൃദയപ്രിയനായിത്തീർന്നത്. പ്രിയ പത്‌നി ആഇശ സാക്ഷ്യപ്പെടുത്തിയ േപാെല നബി ജീവിക്കുന്ന വിശുദ്ധ ഖുർആൻ തന്നെയായിരുന്നു. അനുചരന്മാരാൽ ഇത്രയധികം സ്‌േനഹിക്കെപ്പട്ട മനുഷ്യനായകൻ ചരിത്രത്തിൽ ഉണ്ടായിട്ടിെല്ലന്ന് പ്രവാചകന്റെ കടുത്ത ശ്രതുവായിരുന്ന അബൂസുഫ്‌യാന് േപാലും പ്രസ്താവിേക്കണ്ടി വന്നിട്ടുണ്ട്.

േലാകത്തിെല എല്ലാ മനുഷ്യരും പരിമിതികളാലും ദൗർബല്യങ്ങളാലും വിധിക്കപ്പെട്ടവരാണ്. പ്രവാചകരെന്നും െെദവദൂതരെന്നും പ്രഘോഷിക്കപ്പടുന്നവർ അത്തരം പരിമിതികളെ അതിജീവിക്കുന്നത് അവർ പ്രപഞ്ചശക്തിയുെട ചില തത്വാവിഷ്‌കാരങ്ങളായതു െകാണ്ടായിരിക്കണം. തന്റെ മുമ്പേ പോയ എല്ലാ െെദവദൂതരെയും ഒേര ആദരവോടെ കാണണമെന്ന് അതുെകാണ്ടായിരിക്കും അന്ത്യപ്രവാചകൻ കൽപ്പിച്ചിരിക്കുക. പ്രൗഢഗംഭീരവും അനന്യസാധാരണ വ്യക്തിത്വത്തിന്റെയും പ്രതിയോഗികളിൽ പോലും മതിപ്പുളവാക്കുന്ന ആദരണീയമായ സ്വഭാവങ്ങളുടെയും ആകെത്തുക -അതായിരുന്നു ആ മഹത്ജീവിതം!
.