Connect with us

Kerala

കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസ് കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

തിരുവനന്തപുരം | സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവിയായിരുന്ന കെ എം ബഷീറിനെ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികളോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മദ്യപിച്ച് കാറോടിച്ച പ്രതി ശ്രീറാം വെങ്കിട്ടരാമനും കൂടെയുണ്ടയിരുന്ന വഫ ഫിറോസും കഴിഞ്ഞ പ്രാവശ്യം കേസ് പരിഗണിച്ചപ്പോള്‍ കോടതിയില്‍ ഹാജരായിരുന്നു.

കുറ്റപത്രത്തൊടൊപ്പം സമര്‍പ്പിച്ചിട്ടുള്ള സി സി ടി വി ദൃശ്യങ്ങളും അനുബന്ധ രേഖകളും ആവശ്യപ്പെട്ട് ശ്രീറാം വെങ്കിട്ടരാമനും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.

 

 

Latest