Connect with us

National

കോണ്‍ഗ്രസ് എംഎല്‍എമാരെ വിലകൊടുത്തു വാങ്ങാന്‍ ബിജെപി ശ്രമിക്കുന്നു: കമല്‍ നാഥ്

Published

|

Last Updated

ഭോപ്പാല്‍ | മധ്യപ്രദേശില്‍ ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ്. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണക്ഷിയായ ബിജെപി കോണ്‍ഗ്രസ് എംഎല്‍എമാരെ വിലകൊടുത്ത് വാങ്ങാന്‍ ശ്രമിക്കുകയാണെന്ന് മുന്‍മുഖ്യമന്ത്രി കമല്‍ നാഥ് ആരോപിച്ചു.

ഉപതിരഞ്ഞെടുപ്പിന്റെ ഫലം ബിജെപിക്ക് വ്യക്തമായി അറിയാം. നവംബര്‍ 10നെ അവര്‍ ഭയപ്പെടുന്നു. അതുകൊണ്ടാണ് ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നത്. വാഗ്ദാനങ്ങള്‍ നല്‍കി ബിജെപി തങ്ങളെ സമീപിച്ചിരുന്നുവെന്ന് അറിയിച്ച് നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ തന്നെ വിളിച്ചിരുന്നുവെന്നും കമല്‍നാഥ് എഎന്‍ഐ വാര്‍ത്താ ഏജന്‍സിനയോട് പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചില്‍ ഇത്തരം തന്ത്രങ്ങള്‍ തനിക്കും പ്രയോഗിക്കാമായിരുന്നു. എന്നാല്‍ ഞാന്‍ അത് ചെയ്തില്ല. സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടുണ്ടെന്നും കമല്‍നാഥ് വ്യക്തമാക്കി.

Latest