Connect with us

Covid19

കൊവിഡ് പ്രതിരോധ വാക്‌സിന്‍ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യും: കേന്ദ്ര മന്ത്രി

Published

|

Last Updated

ഭുവനേശ്വര്‍ | കൊവിഡ് പ്രതിരോധ വാക്‌സിന്‍ തയാറായിക്കഴിഞ്ഞാലുടന്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന് കേന്ദ്രമന്ത്രി പ്രതാപ് സാരംഗി. ഓരോ വ്യക്തിക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കുന്നതിനായി 500 രൂപ വീതം ചെലവഴിക്കുമെന്നും ഒഡീഷ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആര്‍ പി സ്വെയിനിന്റെ ചോദ്യത്തോട് പ്രതികരിക്കവെ കേന്ദ്ര മന്ത്രി പറഞ്ഞു. ബിഹാറിലെ ജനങ്ങള്‍ക്ക് വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തു വന്നിരുന്നു. കൊവിഡിനെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു.

ഒഡീഷയില്‍ നിന്നുള്ള കേന്ദ്ര മന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, പ്രതാപ് സാരംഗി എന്നിവര്‍ ബി ജെ പിയുടെ വാഗ്ദാനത്തെ കുറിച്ച് ഒന്നും മിണ്ടാതിരിക്കുന്നതിനെ സ്വെയിന്‍ ചോദ്യം ചെയ്തിരുന്നു. ഒഡീഷയില്‍ വാക്‌സിന്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച് ബി ജെ പി നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിഹാറില്‍ സൗജന്യമായി വാക്‌സിന്‍ വിതരണം നടത്തുമെന്ന് ബി ജെപി പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട്, മധ്യപ്രദേശ് അസം, പുതുച്ചേരി സര്‍ക്കാറുകള്‍ തങ്ങളുടെ സംസ്ഥാനത്ത് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

---- facebook comment plugin here -----

Latest