Connect with us

National

യു എസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും ഇന്ന് ഇന്ത്യയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും ഇന്ന് ഇന്ത്യയിലെത്തും. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പ് നടക്കുന്ന ടു-പ്ലസ്-ടു മിനിസ്റ്റീരിയല്‍ ഡയലോഗിന്റെ മൂന്നാം പതിപ്പിനായാണ് ഇരുവരും രാജ്യത്തെത്തുന്നത്. ചര്‍ച്ചയില്‍ ഇന്ത്യയെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിഗും പ്രതിനിധീകരിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരുമായി പോംപിയോയും എസ്പറും കൂടിക്കാഴ്ച നടത്തും. രണ്ടു ദിവസങ്ങളിലായാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച നിശ്ചയിച്ചിട്ടുള്ളത്.

ഇന്തോ-പസഫിക് മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനുള്ള ചൈനയുടെ ശ്രമം, പ്രതിരോധം, നാവിക സഹകരണം, സാങ്കേതിക വിദ്യ, തീവ്രവാദ പ്രതിരോധം, കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിലെ സഹകരണം, യു എന്നിലെ പങ്കാളിത്തം ശക്തിപ്പെടുത്തില്‍ തുടങ്ങിയവും മറ്റ് മേഖലാ, ആഗോള പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയങ്ങളാകും.

Latest