സാമ്പത്തിക തട്ടിപ്പു കേസ്: കുമ്മനം ഹൈക്കോടതിയിലേക്ക്

Posted on: October 26, 2020 6:46 am | Last updated: October 26, 2020 at 7:29 am

കൊച്ചി | സാമ്പത്തിക തട്ടിപ്പു കേസില്‍ ആറന്മുള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആര്‍ റദ്ദാക്കുന്നതിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ ഹൈക്കോടതിയെ സമീപിക്കും. നാളെ ഹരജി ഫയല്‍ ചെയ്യാനാണ് തീരുമാനം. മുതിര്‍ന്ന അഭിഭാഷകന്‍ രാജശേഖരന്‍ മുഖേനയാകും ഹരജി ഫയല്‍ ചെയ്യുക.

പോലീസ് നടപടികള്‍ ക്രമങ്ങള്‍ പാലിച്ചില്ലെന്നും സംഭവത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും കുമ്മനം വ്യക്തമാക്കി.