പത്തനംതിട്ടയിൽ 52കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാക്കള്‍ അറസ്റ്റില്‍

Posted on: October 25, 2020 7:45 pm | Last updated: October 25, 2020 at 7:49 pm

പത്തനംതിട്ട | ളാഹ ആദിവാസി കോളനിയ്ക്ക് സമീപം അമ്പത്തിരണ്ടുകാരിയെ ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍  പീഡിപ്പിക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ അടിച്ചിപ്പുഴ ആശാന്‍ പറമ്പില്‍ ജിന്‍സണ്‍ (30), അടിച്ചിപ്പുഴ സജീവ് (47) എന്നിവരെ പോലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

ശനിയാഴ്ച രാവിലെ 10ന് ആണ് സംഭവം. അടിച്ചിപ്പുഴയില്‍ നിന്നും ബൈക്കില്‍ അട്ടതോട്ടിലെ മരണ വീട്ടിലേക്ക് പോയ പ്രതികള്‍ വെള്ളം കുടിക്കാനെന്ന പേരിലാണ് വയോധികയുടെ വീട്ടിലെത്തിയത്.  വെള്ളം എടുക്കാന്‍ അകത്തേക്കു പോയ വീട്ടമ്മയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു.

വിവരം അറിഞ്ഞെത്തിയ പെരുനാട് എസ് ‌ഐയും സംഘവും അട്ടതോട്ടില്‍ വെച്ച് പ്രതികളെ അറസ്റ്റു ചെയ്തു. അക്രമണത്തില്‍ യുവതിയുടെ വസ്ത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി പോലീസ് പറഞ്ഞു. പ്രതികളെ  റിമാന്‍ഡു ചെയ്തു.